Kerala
തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
കണ്ണൂർ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ ആയി.
പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് 48 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കൾ. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്