Kerala
MDMA യുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം വർക്കലയിൽ എംഡിഎം എയുമായി യുവാവ് പിടയിൽ. ഡാൻസാഫ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വർക്കല പനയറ തച്ചോട് സ്വദേശി നിതിൻ ദാസിനെ ആണ് ഡാൻസാഫിൻ്റെ പിടിയിലായത്.6 ഗ്രാം MDMA ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിക്കുന്നതിനിടയിലാണ് ഇയാൾ ഡാൻസാഫിൻ്റെ പിടിയിലായത്.
കഴിഞ്ഞ നാളുകളായി കേരളത്തിൽ ഡാൻസാഫ് സംഘത്തിൻ്റേയും പൊലീസിൻ്റെയും എക്സൈസിൻ്റേയും നേതൃത്വത്തിൽ പരിശോധനകൾ നടന്നു വരികായാണ്. നിരവധി പേരാണ് ഇതിനോടകം മയക്കുമരുന്നും മാരക ലഹരി വസ്തുക്കള്ളളുമായി പിടിയലായത്.