Kerala
എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്: വാളയാർ പോലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ 7.31 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ചെർപ്പുളശ്ശേരി സ്വദേശി ഷംസാദ് (27), ഒറ്റപ്പാലം കാരാട്ടുകുറുശ്ശി തൃക്കടീരി മുഹമ്മദ് ഷാഫി (28) എന്നിവർ ആണ് പിടിയിൽ ആയത്.
രണ്ടുസഞ്ചികളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവർ.
വാളയാർപോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്‌സിപിഒമാരായ പ്രദീപ് ഫ്രാൻസിസ്, ലിജു എന്നിവരാണ് പരിശോധന നടത്തിയത്.