Kerala
താമരശ്ശേരി കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ എംഡിഎംഎ
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.
പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് കൊക്കയിലേക്ക് ചാടിയത്.
വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്.