Kerala

എത്ര കിട്ടിയെന്ന് സതീശന്‍ പറ! വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി; എം ബി രാജേഷ്

Posted on

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.

ഈ നികുതി ഇളവ് കൊടുത്തതിന്റെ പിന്നിലുള്ള താത്പര്യമെന്താണ് എന്ന് മുഖ്യമന്ത്രി കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും. എത്ര കിട്ടിയെന്ന് സതീശന്‍ പറഞ്ഞാല്‍ മതി. കര്‍ണാടക മദ്യലോബി ഇതിന്റെ പിന്നിലുണ്ടെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യം ഒഴുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവര്‍ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘സമൂഹത്തിന്റെ ചെലവില്‍ മദ്യം വ്യാപകമായി ഒഴുക്കി സര്‍ക്കാരിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കി ഈ നികുതി ഇളവ് കൊടുത്തതിന്റെ പിന്നിലുള്ള താത്പര്യമെന്താണ് എന്ന് മുഖ്യമന്ത്രി കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും.

എത്ര കിട്ടിയെന്ന് സതീശന്‍ പറഞ്ഞാല്‍ മതി. എത്ര കിട്ടിയെന്ന് വി ഡി സതീശന്‍ വ്യക്തമാക്കേണ്ടി വരും. എത്ര കിട്ടിയത് കൊണ്ടാണ് ഈ ഇളവ് കൊടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ച ഒരു നികുതി ഇളവ് യുഡിഎഫ് അധികാരത്തില്‍ വന്നു ആദ്യം തന്നെ കൊടുത്തു. പ്രയോരിറ്റി എന്താണ് എന്നത് വ്യക്തമായി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കൊടുക്കാനില്ല. വിസ്മയം ഒളിപ്പിച്ച് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്‍ജിഒ അസോസിയേഷന്‍ കൈയടിച്ചു. വിസ്മയം ഇതായിരുന്നു. മദ്യം ഒഴുക്കാനുള്ള വിസ്മയമാണ്’- എം ബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version