Kerala
പ്രളയത്തിന് കാരണം മഴ; മാത്യു കുഴൽനാടൻ പുറത്തുവിട്ട കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വ്യാജമെന്ന് മാത്യു ടി തോമസ്
പത്തനംതിട്ട: തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ പുറത്തുവിട്ട കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വ്യാജമെന്ന് തിരുവല്ല എംഎൽഎ മാത്യു ടി തോമസ്.
ശബ്ദരേഖ കെ കൃഷ്ണൻകുട്ടിയുടേതല്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. വെള്ളപ്പൊക്ക സാധ്യത ഉണ്ടായപ്പോൾ തന്നെ തോട്ടപ്പള്ളി സ്പിൽവേ തുറന്നുവെച്ചു. താൻ നേരിട്ട് തോട്ടപ്പള്ളി സ്പിൽ വേയിൽ പോയിരുന്നുവെന്നും തീവ്രമഴകൊണ്ട് മാത്രമാണ് മഹാപ്രളയം ഉണ്ടായതെന്ന പഠനറിപ്പോർട്ട് ഉണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു.
മാത്യു കുഴൽനാടനെപ്പറ്റി സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട് എന്നും ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു.