Kerala
വി ഡി സതീശന് നേരെ ഉതിര്‍ക്കുന്ന ഓരോ അമ്പും കോണ്‍ഗ്രസിന്റെ മേലാണ് തറയ്ക്കുന്നതെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎൽഎ
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരെ ഉതിര്‍ക്കുന്ന ഓരോ അമ്പും കോണ്‍ഗ്രസിന്റെ മേലാണ് തറയ്ക്കുന്നതെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎൽഎ.
വി ഡി സതീശനെ ആക്രമിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നുമല്ല. കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സംസ്‌കാരത്തിന് വേണ്ടി പടവെട്ടുമ്പോള്‍ ആ സംസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ അദ്ദേഹത്തെ ആക്രമിക്കുക സ്വാഭാവികമാണ്.
എന്നാല്‍ ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയുന്നതല്ല വീ ഡി സതീശന്‍ എന്ന നേതാവിന്റെ കരുത്തെന്നും മാത്യൂ കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വി ഡി സതീശനെതിരെ തുടര്‍ച്ചയായി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കിടയിലാണ് മാത്യൂ കുഴല്‍നാടന്റെ പ്രതികരണം.