Kerala
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് മറുനാടൻ ഷാജൻ സ്കറിയ
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് മറുനാടൻ ഷാജൻ സ്കറിയ. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും അവ പിൻവലിക്കുകയാണെന്നും വ്യക്തമാക്കി ഷാജൻ യൂട്യൂബിൽ വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വീഡിയോയിലെ പരാമർശങ്ങൾക്കെതിരെ എം.എ. യൂസഫലി നിയമനടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഷാജൻ സ്കറിയയുടെ വിശദീകരണം. യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോയിൽ ഷാജൻ പറയുന്നു.
വിവാദ പരാമർശങ്ങളുടെ പേരിൽ ലുലു ഗ്രൂപ്പ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകിയിരുന്നു. പരാമർശങ്ങൾ പിൻവലിക്കുന്നതിനൊപ്പം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. 2020 നവംബറിലാണ് കേസിനാസ്പദമായ വീഡിയോ മറുനാടൻ മലയാളി യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതിൽ എം.എ. യൂസഫലിക്കെതിരെ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഫഹാസ് അഷ്റഫിനെതിരെയും വീഡിയോയിൽ പരാമർശങ്ങളുണ്ടായിരുന്നു. വീഡിയോയിലെ ആരോപണങ്ങൾക്കെതിരെ യൂസഫലിയും ലുലു ഗ്രൂപ്പും നിയമനടപടികളുമായി മുന്നോട്ടുപോയി. മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടൻ മലയാളിക്കെതിരെ ആറോളം കേസുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഡൽഹി ഹൈക്കോടതിയിലെ കേസ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യൂസഫലിയുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്തതായും റിപ്പോർട്ടുകളു