Kerala

എഫ്സിആർഎ ബിൽ; പു​നഃ​പ​രി​ശോ​ധി​ക്കണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

Posted on

തി​രു​വ​ല്ല: 2026 ലെ ​വി​ദേ​ശ സം​ഭാ​വ​ന (നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ (എ​ഫ്‌​സിആ​ര്‍എ) മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

പു​തി​യ ഭേ​ദ​ഗ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചി​ല വ്യ​വ​സ്ഥ​ക​ള്‍, പ്ര​ത്യേ​കി​ച്ച് വി​ദേ​ശ സ​ഹാ​യ​ത്തോ​ടെ നി​ര്‍മി​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ഡെ​സി​ഗ്‌​നേ​റ്റ​ഡ് അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​നു​ള്ള വ്യ​വ​സ്ഥ, ലൈ​സ​ന്‍സ് പു​തു​ക്കാ​തെ​യാ​യാ​ല്‍ യാ​ന്ത്രി​ക​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​കു​ന്ന​ത്, ഭാ​ര​വാ​ഹി​ക​ളു​ടെ വ്യ​ക്തി​ഗ​ത ഉ​ത്ത​ര​വാ​ദി​ത്വം വ​ര്‍ധി​പ്പി​ക്ക​ല്‍ എ​ന്നി​വ രാ​ജ്യ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ശ്വാ​സാ​ധി​ഷ്ഠി​ത സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ല്‍പ്പി​നും പ്ര​വ​ര്‍ത്ത​ന​ത്തി​നും ഗൗ​ര​വ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക സ​ഭ​യ്ക്കു​ണ്ട്.

നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​യ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ഭ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ങ്കി​ലും, മ​നു​ഷ്യ​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രസ​ര്‍ക്കാ​രി​നോ​ട് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version