Kerala
109-ാമത് പുതുപ്പള്ളി ഹോറേബ് കണ്‍വന്‍ഷന് ജനുവരി 18 ഞായറാഴ്ച തുടക്കമാകും; ആദ്യ ദിനം റവ. ഡോ. മോത്തി വർക്കി സന്ദേശം നൽകും
പുതുപ്പള്ളി: മാര്‍ത്തോമ്മാ സഭയുടെ പുതുപ്പള്ളി സെന്ററിലെ 10 ഇടവകകള്‍ ചേര്‍ന്ന് സംയുക്തമായി നടത്തുന്ന 109-ാമത് ഹോറേബ് കണ്‍വെന്‍ഷന് ജനുവരി 18 ഞായറാഴ്ച മുതല്‍ 25 ഞായർ വരെ നടക്കും. പുതുപ്പള്ളി സെന്റ് പോള്‍സ് ഹോറേബ് പള്ളിയങ്കണത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ഒന്നാം ദിനമായ 1നാളെ വൈകുന്നേരം ആറിന് റവ.ഡോ. മോത്തി വര്‍ക്കി വചനശുശ്രൂഷ നിര്‍വഹിക്കും. വികാരി ജനറല്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ് അധ്യക്ഷത വഹിക്കും.
മറ്റ് ദിവസങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ക്കും സംഘടനകളുടെ മീറ്റിംഗിനും കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷന്‍ തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌കോപ്പാ, ഓര്‍ത്തഡോക്സ് സഭാ ഇടുക്കി ഭദ്രാസനാധ്യക്ഷന്‍ സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപോലീത്താ, റവ.സാജു ചാക്കോ, റവ.ടി.ബാബു, റവ.ഷോജി വര്‍ഗീസ്, റവ. അലക്‌സ് എബ്രഹാം, റവ. ബെനോജി കെ. മാത്യു, ബ്രദര്‍ ജോയ് പുല്ലാട്, ബ്രദര്‍ തമ്പാന്‍ ഡി. തോമസ്, ബ്രദര്‍ ഷാജി പാപ്പച്ചന്‍, പ്രഫ.മേരിക്കുട്ടി മാത്യു എന്നിവര്‍ പ്രസംഗിക്കും. സമാപനദിനമായ 25ന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയക്ക് റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന യോഗത്തില്‍ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപോലീത്താ സന്ദേശം നല്‍കും. സെന്ററിലെ വിവിധ ഇടവകകള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.