Kerala
ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നു: മറിയാമ്മ ഉമ്മൻ
ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ. അതിൻ്റെ തുടക്കം ചാണ്ടിയിൽ നിന്ന് ആണെന്നതിൽ സന്തോഷം. പുതിയ തലമുറയിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടാകുന്നുണ്ട്.
ഉമ്മൻചാണ്ടി ഒരിക്കലും അക്രമ രാഷ്ട്രീയം പ്രോത്സാഹിച്ചിരുന്നില്ല. കുറഞ്ഞ സംസാരവും കൂടുതൽ പ്രവർത്തിയും ആയിരുന്നു ഉമ്മൻ ചാണ്ടിക്ക്. വീടില്ലാത്തവർക്ക് വീട് എന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണ് അത് ചാണ്ടി ഉമ്മനിലൂടെ നടപ്പിലാക്കുന്നു.
ഞങ്ങൾ വേർതിരിവില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നു. ഉമ്മൻ ചാണ്ടി ഇന്നും എല്ലാവരുടേയും മനസിലുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.