Kerala
മണിയന്‍പിളള രാജു മൂന്ന് വര്‍ഷമായി മദ്യപിക്കാറില്ല:സുഹൃത്ത്
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിളള രാജുവിന്റെ സുഹൃത്ത്. മണിയന്‍പിളള രാജു മദ്യപിച്ചിരുന്നു എന്ന് പറയുന്നത് കളളമാണെന്നും മൂന്ന് വര്‍ഷമായി അദ്ദേഹം മദ്യപിക്കാറില്ലെന്നും സുഹൃത്ത് പറഞ്ഞു.
ഇന്നലെ രാത്രി വാഹനാപകടം നടന്നതിന് പിന്നാലെ മണിയന്‍പിളള രാജു വിളിച്ചിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടു എന്ന് പറഞ്ഞു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. മദ്യപിച്ചു എന്ന് പറയുന്നത് കളളമാണ്. വാഹനം എങ്ങോട്ടേക്കും മാറ്റിയതായിരുന്നില്ല. ടെന്നീസ് ക്ലബിന് സമീപത്തെ മകന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ റോഡില്‍ ഒതുക്കിയിടുകയായിരുന്നു. ഇന്നലെ അദ്ദേഹം അവിടെയാണ് തങ്ങിയതും’: മണിയന്‍പിളള രാജുവിന്റെ സുഹൃത്ത് പറഞ്ഞു.