Kerala

മലങ്കര സഭാ തര്‍ക്കം; മോദി- മാര്‍ ഇഗ്നാത്തിയോസ് കൂടിക്കാഴ്ച ഇന്ന്

Posted on

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.

സഭയുടെ ഇന്ത്യയിലെ തലവന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയും പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം ഓസ്‌ട്രേലിയന്‍ പര്യടനം വെട്ടിച്ചുരുക്കിയാണ് പാത്രിയീര്‍ക്കീസ് ബാവ ഡല്‍ഹിയിലെത്തുന്നത്. ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു ബന്ധപ്പെട്ടിട്ടില്ലെന്നു സഭാ അധകൃതര്‍ വ്യക്തമാക്കി.

ട്വന്റി20 എന്‍ഡിഎ മുന്നണിയിലേക്ക് വന്നതിനെത്തുടര്‍ന്നാണ് നൂറ് വര്‍ഷത്തിലേറെ നീണ്ട മലങ്കര സഭാ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെടുന്നത്. ട്വന്റി20 പ്രസിഡന്റ് സാബു എം ജേക്കബ് മുന്‍കൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version