Kerala
പെണ്ണുപിടിയനായ ഒരു എംഎല്‍എയെ പാലക്കാടിന് ആവശ്യമില്ല; കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മാർച്ചുമായി മഹിളാ മോർച്ച
പാലക്കാട്: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി യുവമോർച്ചയുടെ പ്രകടനം.
ഇന്ന് ഉച്ചതിരിഞ്ഞാണ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൂവൻ കോഴിയുടെ ചിത്രങ്ങളും പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും പാേഷക സംഘടനകളുടെയും തീരുമാനം. രാഹുലിനെ പേടിച്ച് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പെണ്ണുപിടിയനായ ഒരു എംഎല്‍എയെ പാലക്കാടിന് ആവശ്യമില്ലെന്നുമാണ് യുവമോർച്ചാ പ്രവർത്തകർ പറയുന്നത്.
രാഹുല്‍ കാട്ടുകോഴിയുടെ പ്രതീകം എന്ന് കാണിക്കാനാണ് കോഴികളുമായി എത്തിയെന്നും പ്രവർത്തകർ വ്യക്തമാക്കി. ഇന്നലെ യുവ നടിയുടെ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെതന്നെ എം എല്‍ എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധമാർച്ച് നടത്തിയിരുന്നു.