Kerala
ശബരിമലയിലെ തട്ടിപ്പും വെട്ടിപ്പും നടന്നത് യുഡിഎഫ് ഭരണകാലത്തെന്ന് എം വി ജയരാജൻ
കണ്ണൂർ: ശബരിമലയിലെ തട്ടിപ്പും വെട്ടിപ്പും നടന്നത് യുഡിഎഫ് ഭരണകാലത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ.
ബിനാമി ഇടപാടുകളാണ് യുഡിഎഫ് ഭരിക്കുമ്പോൾ ശബരിമലയിൽ നടന്നതെന്നും സ്വർണപീഠവും സ്വർണപ്പാളിയും കൊണ്ട് പോയത് അത്തരമൊരു ബിനാമിയാണെന്നും എം വി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി..
കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് പാത്രം അഴിമതി നടന്നത്. സഹോദരനും ദേവസ്വം ബോർഡ് ജീവനക്കാരനുമായ ജയകുമാർ നടത്തിയ അഴിമതി ഓംബുഡ്സ്മാൻ കണ്ടെത്തുകയും ഹൈക്കോടതി നടപടിയെടുക്കുകയും ചെയ്തു.
ബിനാമി ഇടപാടുകളാണ് യുഡിഎഫ് ഭരിക്കുമ്പോൾ ശബരിമലയിൽ നടന്നതെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. സ്വർണപീഠവും സ്വർണപ്പാളിയും കൊണ്ട് പോയത് അത്തരമൊരു ബിനാമിയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു.