Kerala
‘നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്; എം വി ജയരാജന്
മലപ്പുറം: പി കെ ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎം. ‘നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്’ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചത്.
കെ ടി ജലീല്‍ തെളിവുകള്‍ അടക്കമാണ് ആരോപണം ഉന്നയിച്ചതെന്നും ഉയര്‍ന്നു വന്ന ആരോപണം അതീവ ഗൗരവതരമെന്നും ജയരാജന് വ്യക്തമാക്കി.
ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ഒരു യുവ നേതാവില്‍ നിന്നും പ്രതീക്ഷിക്കാത്തതെന്നും രാഷ്ട്രീയ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണെന്നും ജയരാജന് പറഞ്ഞു.
‘അഴിമതിയും കൊള്ളരുതായ്മയും നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് നേതൃത്വം. പി കെ ഫിറോസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. ഫിറോസിന് മാധ്യമങ്ങളുടെ മുന്നില്‍ ഇപ്പോള്‍ മിണ്ടാട്ടമില്ല.’ ജയരാജന് കൂട്ടിച്ചേര്‍ത്തു.