Kerala
വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല: എം സ്വരാജ്
മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണെന്നും സ്വരാജ് വ്യക്തമാക്കി.
വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നതെന്നും അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു. എന്നാൽ യോഗങ്ങൾ സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു.
പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. പുറത്ത് വരുന്ന വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും സ്വരാജ് പറഞ്ഞു.