Kerala
അനധികൃത സ്വത്ത് സമ്പാദന കേസ്, അജിത് കുമാറിനെതിരെ തുടര്‍ നടപടിയില്ല
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ആശ്വാസം.
കേസിൽ തുടർനടപടി വേണ്ടെന്നും വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് നിലനിൽക്കുമെന്നും ഹൈക്കോടതി.
അജിത് കുമാറിന് എതിരെയുള്ള വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശവും ഹൈക്കോടതി റദ്ദാക്കി.
വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കിയതിനെതിരെയുള്ള അജിത് കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ വിധി.