Kerala
ഉടുമ്പൻചോലയിൽ വിജയ സാധ്യത കൂടുതൽ എംഎം മണിക്ക്; സിപിഎം ഇടുക്കി നേതൃത്വം
ഉടുമ്പൻചോലയിൽ എംഎം മണിക്ക് പകരം കെ കെ ജയചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിൽ ഇടുക്കി ജില്ലാ നേതൃത്വത്തിന് അതൃപ്തി. വിജയ സാധ്യത പരിഗണിച്ച് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയത് എം എം മണിയുടെ പേര് മാത്രം. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ കെ കെ ജയചന്ദ്രനെ പരിഗണിക്കുകയായിരുന്നു.
വിജയ സാധ്യത കൂടുതൽ എംഎം മണിക്കാണെന്നും എംഎം മണി അല്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം പറയുന്നു. എംഎം മണിയുടെ പ്രസംഗംങ്ങൾ പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുമോ എന്നും സംസ്ഥാന നേതൃത്വത്തിന് ആശങ്ക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുത്തക മണ്ഡലമായ ഉടുമ്പൻചോലയിൽ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമായിരുന്നു.