Kerala

ഇത്തവണ ഉടുമ്പൻ ചോലയിൽ എം.എം മണിയ്ക്ക് സീറ്റില്ല

Posted on

മുൻ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും സിപിഐഎം മത്സരിപ്പിക്കില്ല. എംഎം മണിയ്ക്ക് പകരം കെ കെ ജയചന്ദ്രൻ ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകും. കുന്നംകുളത്ത് എ സി മൊയ്തീന് പകരക്കാരൻ ആരാണെന്നത് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയാകും.

എം എം മണിയുടെ പേര് അടക്കം ഉള്‍പ്പെടുത്തിയാണ് ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version