Kerala
ജനവിധി എൽഡിഎഫിന് അനുകൂലമെന്ന് എം എ ബേബി
എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാവുമെന്നും ജനങ്ങൾ ജീവിതാനുഭവങ്ങളെ മുൻ നിർത്തിയാണ് വോട്ട് ചെയ്തതെന്നും എം എ ബേബി. ഇത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ പഞ്ചായത്ത് സ്ഥാപനങ്ങളെ ജനങ്ങളുടെ വികസന-ക്ഷേമ പ്രശ്നങ്ങൾ ഫലപ്രദമായി ഏറ്റെടുക്കാൻ പ്രാപ്തമാക്കുകയും, ബഡ്ജറ്റിലൂടെ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് നൽകുകയും ചെയ്തു.
സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി, കേരളം തീവ്ര ദാരിദ്ര്യം തുടച്ചുമാറ്റപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറി.
ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.