Kerala

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്ത് യൂസഫലി ഫാൻസ് ഇന്റർനാഷണൽ

Posted on

ന്യൂഡൽഹി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്ത് യൂസഫലി ഫാൻസ് ഇന്റർനാഷണൽ. സന്നദ്ധ സംഘടനയായ ഫുഡ് ഓൺ വീൽസുമായി സഹകരിച്ചാണ് നൂറിലധികം കുട്ടികൾക്ക് ഭക്ഷണം നൽകിയത്.

പിന്നാക്ക മേഖലകളിലും തെരുവുകളിലും കഴിയുന്ന കുട്ടികൾക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഫുഡ് ഓൺ വീൽസ്.

കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം അവരുടെ സാമൂഹിക ഉന്നമനത്തിനായി പൊതുസമൂഹം മുന്നോട്ടുവരണമെന്ന സന്ദേശവും പരിപാടിയിലൂടെ നൽകി. യൂസഫലി ഫാൻസ് ഇന്റർനാഷണൽ പ്രവർത്തകൻ സഹദ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണവിതരണം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചും ഭക്ഷണം നൽകിയും മാതൃകാപരമായ പ്രവർത്തനമാണ് കൂട്ടായ്മ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version