India

ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ എൽ പി ജി വില ഉന്നതങ്ങളിലേക്ക് ;ഒരു സിലിണ്ടറിന് 10,000 രൂപ വരെ ഈടാക്കുന്നു

Posted on

ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് എൽപിജി വില കുതിച്ചുയർന്നതോടെ തീരുമാനം തിരുത്തി പാക്കിസ്ഥാൻ. ഒരാഴ്ച മുൻപ് അടച്ച ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചു. അതിർത്തി അടച്ചതോടെ രാജ്യത്ത് പാചകവാതക ക്ഷാമവും വിലവർധനയും രൂക്ഷമായതാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്.

സുരക്ഷാ കാരണങ്ങളാലാണ് അതിർത്തികൾ അടച്ചതെന്നായിരുന്നു പാക്കിസ്ഥാനി അധികൃതരുടെ അനൗദ്യോഗിക വിശദീകരണം. സാങ്കേതിക പ്രശ്നങ്ങളാണ് ഇറാൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, അതിർത്തി വഴിയുള്ള ചരക്കുനീക്കം നിലച്ചതോടെ ഇറാനിൽനിന്നുള്ള എൽപിജി വിതരണം തടസ്സപ്പെട്ടു. ഇതോടെ പാക്കിസ്ഥാനിലെ വിവിധ മേഖലകളിൽ പാചകവാതക വില കുത്തനെ ഉയർന്നു.

പ്രതിദിനം ഏകദേശം 7,000 ടൺ എൽപിജിയാണ് പാക്കിസ്ഥാൻ ഇറാനിൽനിന്ന് വാങ്ങിയിരുന്നത്. അതിർത്തി അടച്ചതോടെ ബലൂചിസ്ഥാനിൽ 12 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 4,500 പാക്കിസ്ഥാനി രൂപയിൽനിന്ന് 7,000 രൂപയായി ഉയർന്നു. സ്കർദുവിൽ വില 8,200 രൂപയിലെത്തി. ചില പ്രദേശങ്ങളിൽ ഒരു സിലിണ്ടറിന് 10,000 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വില 13,000 രൂപ കടന്നേക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version