India

മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

Posted on

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മെസിയുടെ ഇന്ത്യാ പര്യടനം ഇന്നത്തെ ഡൽഹി സന്ദർശനത്തോടെ അവസാനിക്കും. രാവിലെ 10.45-ന് ഡൽഹിയിൽ എത്തുന്ന മെസി 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഏകദേശം 20 മിനിറ്റോളം നീണ്ടുനിൽക്കുന്ന കൂടിക്കാഴ്ച പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിൽ വെച്ചാണ്. ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും മെസി കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3.30-ന് ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷമാകും മെസി മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version