Kerala

ലിജുവിന്റെ ഭൂരിപക്ഷ പ്രവചനം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Posted on

കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്.

യൂത്ത് കോൺഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭൂരിപക്ഷം ശരിയായി പ്രവചിക്കുന്നയാൾക്ക് 10,001 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരുന്നത്.

ഫേസ്ബുക്ക് വഴിയാണ് ഈ പ്രവചന ചലഞ്ച് യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയത്. നിരവധിയാളുകൾ ഇതിന് കമന്റുമായി എത്തിയിട്ടമുണ്ട്. ഇതൊരു സാധാരണ ചലഞ്ച് അല്ല, നിങ്ങളുടെ രാഷ്ട്രീയ ബോധവും, മണ്ഡലത്തിന്റെ സാമൂഹിക – രാഷ്ട്രീയ അവബോധവും, വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചുള്ള നിങ്ങളുടെ കണക്കുകൂട്ടലും ഇവിടെ പരീക്ഷിക്കപ്പെടുകയാണെന്നും പോസ്റ്റിൽ ആകാശ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version