Kerala

എൽഡിഎഫ് MLAമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ല; കോൺഗ്രസ് സർവ്വേകളിലെ ഫലം പുറത്ത്

Posted on

തിരുവനന്തപുരം: എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് സർവ്വേ ഫലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിന് എതിരെയുള്ള എതിർപ്പല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പാണെന്നുമാണ് സർവ്വേയിൽ പറയുന്നത്. സ്ഥാനാർത്ഥി നിർണയവും നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളും സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഒന്നിൽ കൂടുതൽ സർവേ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ രണ്ട് സർവേ ഫലങ്ങളിലാണ് എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.

സർക്കാരിനെതിരെ ജനവികാരമില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ വികാരമുണ്ട്. അത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജനവികാരം മാത്രമാണ്. എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനവും സർക്കാരിന്റെ വികസന നയങ്ങളും പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version