Kerala
കാനാട്ടുപാറയിൽ മാലിന്യ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല :എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി
2011ൽ യൂ.ഡി.ഫ് ചെയർമാൻ മുനിസിപാലിറ്റി ഭരിച്ച സമയത്താണ് 16 പെട്ടി ഓട്ടോകൾ നഗരസഭ. വാങ്ങി 26. വാർഡുകളിൽ നിന്നായി കാനാട്ടുപാറയിലെ ഡംപിംഗ്’ ഗ്രൗണ്ടിൽ എത്തിച്ചത്. തൻമൂലം വേസ്റ്റ് ഉൾപ്പെടെ സഹിക്കാനാവാത്ത ദുർഗന്ധം മാത്രമല്ല, ഈച്ചശല്യം കാരണം സമീപവാസികൾക്കും നാട്ടുകാർക്ക് ദൂരെയുള്ളവർക്ക് പോലും . അവരുടെ വിടുകളിൽ വീടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ വയ്യാത്ത സാഹചര്യം വന്നു. തുടർന്ന് പൊതുജനങ്ങളെ എൽ.ഡി.എഫിന്റെ നേത്യത്തിൽ മാസങ്ങളോളം നടത്തിയ ജനകീയ സമരത്തെ സംഘടിപ്പിച്ച് തുടർന്നാണ് കാനാട്ടുപാറ ഡംപിംഗ് ഗ്രൗണ്ട് അടച്ച് സമരത്തെ അടിച്ചമർത്താനാണ് അന്നത്തെ യൂഡിഎഫ് ‘ നഗരസഭ ചെയർമാനും ടച്ച് പൂട്ടിയത്.
അന്ന് ആ ജനകീയ കൗൺസിലും ശ്രമിച്ചത്. ഇപ്പോൾ എൽ.ഡി.എഫ് പിന്തുണയോടെ ഭരിക്കുന്ന നഗരവികസന മുന്നണി ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി ഇത് തിരികെ കൊണ്ടുവരാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. നഗരസഭ കൗൺസിൽ ഇതുവരെ അങ്ങനെയൊരു തിരുമാനവും എടുത്തിട്ടില്ല. എം.സി.ഫ് നിർമ്മിക്കാൻ വച്ചിരിക്കുന്ന ഫണ്ട് ലാപ്സായി പോകുമെന്നും, ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ളാസ്റ്റിക് തരംതിരിക്കാൻ ഷെഡ് ഇല്ലാത്തതിന്റെ പേരിൽ നഗരസഭയ്ക്ക് കോടിക്കണക്കിന് രൂപ നഗരസഭയ്ക്ക് നഷ്ടം വരുന്നത് കണക്ക് കൂട്ടിയും സുപ്രിംകോടതി വിധിയുടെ പേരിലും. സർക്കാരിൻ്റെ കർശന നിർദ്ദേശത്തെ തുടർന്ന് നിലവിലുള്ള ഷെഡ് ബലപ്പെടുത്താൻ ഉദ്യേഗസ്ഥർ ശ്രമിച്ചാലും അത് തുറന്ന് നൽകാൻ എൽ.ഡി.ഫ് സമ്മതിക്കില്ല.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണ കാലങ്ങളിലും ഈ സമ്മർദ്ദം ഉണ്ടായപ്പോൾ ഭരണ രംഗത്ത് ഉള്ളവരെ ബോധിപ്പിച്ച് നീട്ടിവയ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ ഇതിൻ്റെ പേരിൽ യൂഡിഎഫ് നടത്തുന്ന സമരം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. എന്നാൽ കഴിഞ്ഞ 6 മാസക്കാലം പാലാ നഗരസഭ ഭരിച്ച വാർഡ് കൗൺസിലർ ഉൾപ്പെട്ട യൂഡിഎഫ് മുന്നണി അവിടെ ഡംപിംമഗ്രൗണ്ട് മാറ്റി പകരം ജനോപകാരപ്രദമായ എന്തെകിലും നടത്താൻ ഒരു രൂപ പോലും നഗരസഭ ഫണ്ട് വച്ചില്ല. എന്നാൽ എൽഡിഎഫ് പിന്തുണയോടെ ഇപ്പോൾ ഭരിക്കുന്ന നഗരവികസന മുന്നണി അവിടെ കളിസ്ഥലം, പച്ചതുരുത്ത്, സാംസ്കാരിക നിലയം. ഭാവിയിൽ വരുമാന വർദ്ധന ചെറുകിട യൂണിറ്റുകൾ എന്നിവ ലക്ഷ്യം വച്ച് 25 ലക്ഷത്തോളം രൂപ കൗൺസിൽ തീരുമാനത്തോടെ അനുവദിച്ച് കഴിഞ്ഞു.
കാനാട്ടുപാറ ഡംപിംഗ് ഗ്രൌണ്ട് എന്ന പേര് മാറ്റാനും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി തിരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂഡിഫ് കേരളം ഭരിക്കുന്നതിനാലും. എംൽ.എ. എംപി എന്നിവർ യൂ.ഡി.എഫിൽ ഉൾപ്പെട്ടവരായതിനാലും ആത്മാർത്ഥതയുണ്ടെങ്കിൽ എം.സി.ഫ് സ്ഥാപിക്കാത്തതിന്റെ പേരിലുള്ള നടപടികളിൽ നിന്ന് നഗരസഭയെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫിയോജകമണ്ഡലം കമ്മറ്റിആവശ്യപ്പെട്ടു.യോഗത്തിൽ ലാലിച്ചൻ ജോർജ് , ബാബു കെ ജോർജ് , ടോബിൻ കെ അലക്സ് , സജേഷ് ശശി , പി.കെ ഷാജ കുമാർ ,കെ. എസ് രമേശ് ,ബാബു , ജോസുകുട്ടി പൂവേലിൽ , ബിജു പാലൂപ്പടവൻ , തുടങ്ങിയവർ പങ്കെടുത്തു