Kerala
എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധം; ഭരണത്തുടര്‍ച്ച ഉണ്ടാകും: ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: എക്‌സിറ്റ് പോളില്‍ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രിക്കാണെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എല്‍ഡിഎഫിന് എത്ര സീറ്റെന്ന് പ്രവചിക്കാന്‍ താനില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ തെറ്റായിരുന്നു. അന്ന് ശൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. ഇവിടെ ഭരണ വിരുദ്ധ വികാരമില്ല, മാധ്യമ സൃഷ്ടിമാത്രമാണ്.
പാര്‍ട്ടിക്ക് വിശകലനമുണ്ട്, അത് പുറത്ത് പറയാനാവില്ല. ഭരണമാറ്റം വേണം എന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നത് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.