Kerala
പ്രചാരണത്തിനിടെ സിപിഐഎം പ്രവർത്തകർ കൈ പിടിച്ച് തിരിച്ചതായി ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കൈ പിടിച്ച് തിരിച്ചതായി പരാതി. പത്തനംതിട്ട കരിമാന്‍തോട്ടിലാണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗം എം വി അമ്പിളിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി.
പ്രസംഗിക്കുന്നതിനിടെ സിപിഐഎം പ്രവര്ത്തകന് മൈക്ക് പിടിച്ചുവാങ്ങി തളളിയെന്നും അമ്പിളി ആരോപിക്കുന്നു. കോന്നി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമ്പിളി.
പരിക്കേറ്റതിനെ തുടര്‍ന്ന് എം വി അമ്പിളി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധ സൂചകമായി തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.