Kerala
തദ്ദേശ തോൽവി; സംസ്ഥാന നേതാക്കള്‍ നിർബന്ധിച്ചതു കൊണ്ടാണ് മത്സരിച്ചത്: ലതിക സുഭാഷ്
കോട്ടയം :വിധിയുടെ ഇരയാണ് ഞാൻ. സംസ്ഥാന നേതാക്കള്‍ നിർബന്ധിച്ചതു കൊണ്ടാണ് മത്സരിച്ചത്’.കോട്ടയം നഗരസഭ തിരുനക്കര വാർഡില്‍ മത്സരിക്കുന്നതിനായി വനം
വികസന കോർപറേഷൻ ചെയർപേഴ്സണ്‍ സ്ഥാനം രാജിവച്ചിരുന്നു. സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രനും പാർട്ടി നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ഇനിയില്ല”എല്ലാ തിരഞ്ഞെടുപ്പിലും ഇടതു മുന്നണി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തുന്ന വാർഡില്‍ മത്സരിപ്പിച്ച് കെട്ടി വച്ച കാശ് നഷ്ടമാക്കിയ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് വേദനയോടെ പറയുന്നു:
മൂന്നു പേർ മത്സരിച്ച വാർഡില്‍ 424 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ജയിച്ചത്. 279 വോട്ടു ലഭിച്ച എൻ.ഡി.എ സ്ഥാനാർത്ഥി രണ്ടാമതെത്തി. ലതികാ സുഭാഷിന് 113 വോട്ടാണ് ലഭിച്ചത്. എൻ.സി.പിക്ക് എല്‍.ഡി.എഫ് നല്‍കിയ ഏക സീറ്റില്‍ മുതിർന്ന നേതാവ് പി.സി. ചാക്കോയും മന്ത്രി വി.എൻ. വാസവനും ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിച്ചത്. സുരേഷ് കുറുപ്പിന്റെ വീടുള്ള വാർഡില്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ കുറുപ്പിന് ലീഡ് കിട്ടാത്തിടത്താണ് മത്സരിച്ചത്. ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആരോടും പരിഭവമില്ല. ആരെങ്കിലും കാലു വാരിയെന്ന പരാതിയുമില്ല.