Kerala

പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ ആഘോഷിക്കുന്നു

Posted on

 

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നാളെ ശനിയാഴ്ച (ഒക്ടോബർ 31) ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും സംയുക്തമായി ആചരിക്കുന്നു.

നാളെ വൈകുന്നേരം 3:45 ന് വി.ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപത്തിന്റെയും രൂപകൂടിന്റെയും വെഞ്ചിരിപ്പ് 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം,നൊവേന തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നേർച്ച വിതരണം ഉണ്ടായിരിക്കും.

ഈ വർഷം ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ 800 വർഷമാണ്.അതിനാൽ വിശുദ്ധന്റെ മധ്യസ്ഥം തേടി പ്രത്യേകം പ്രാർത്ഥിക്കുവാൻ ഉള്ള അവസരമാണ്.തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version