Kerala

ഒറ്റ നമ്പർ (എഴുത്തുലോട്ടറി) ഉടൻ പോലീസ് ഇടപെട്ട് അവസാനിപ്പിക്കണം: ഓൾ കേരള ലോട്ടറി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം)

Posted on

പാലാ : കേരള ലോട്ടറിക്ക് എതിരായി പാലായിലും ഈരാറ്റുപേട്ടയിലും നടത്തുന്ന അനധികൃതരുടെ ഒറ്റ നമ്പർ (എഴുത്ത് ലോട്ടറി ) ഉടൻ പോലീസ് അധികാരികൾ ഇടപെട്ട് അവസാനിപ്പിക്കുവാൻ ഉള്ള നിയമ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരളം ലോട്ടറി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) മീനച്ചൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാജ ലോട്ടറി മൂലം കേരള ലോട്ടറിയുടെ വ്യാപാരം നടക്കുന്നില്ല എന്ന് യൂണിയൻ ആരോപിച്ചു.പാലായിൽ നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ശ്രീകുമാർ അധ്യക്ഷത വഹിച്ചു യോഗത്തിൽ സാബു കാരയ്ക്കൽ,കെ.വി അനൂപ്,ബിബിൻ പുളിക്കൽ,തോമസ് മാത്യു, കെ. അനിയൻ,മാതാ സന്തോഷ്,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version