Kerala
കെ.ടി ജലീലിനെയും ഭാര്യയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പിണറായി വിജയൻ
കെ.ടി ജലീലിനെയും ഭാര്യ ഫാത്തിമക്കുട്ടിയേയും പൊന്നാട അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎം സഹയാത്രികനായിരുന്ന ജലീൽ കഴിഞ്ഞ ദിവസമാണ് സിപിഐഎം അംഗത്വം സ്വീകരിച്ചത്. ഇന്ത്യ മുന്നണിയിൽ തുടക്കം മുതൽ പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസ് പിടിവാശി ഇന്ത്യ മുന്നണിയുടെ ഭാഗമാകേണ്ടവർ ബി.ജെപിയിലേക്ക് പോകാൻ ഇടയാക്കി. കോൺഗ്രസിൻ്റെ നിലപാട് ബിജെപിക്കെതിരായ നീക്കത്തെ തകർക്കുന്നത്. ബിജെപിക്കെതിരായ നീക്കത്തെ തുരങ്കം വെച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഡൽഹി സർക്കാറിനെതിരെ കേന്ദ്ര സർക്കാർ നീക്കം നടത്തിയപ്പോൾ കോൺഗ്രസ് പ്രോൽസാഹിപ്പിച്ചു.
ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ കോൺഗ്രസ് വിള്ളൽ സൃഷ്ടിച്ചു. ഇടതുപക്ഷ സർക്കാരിനെതിരെയും കേരളത്തിൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചു. കോൺഗ്രസ് നടപ്പാക്കുന്നത് RSS അജണ്ട. സത്യപ്രതിജ്ഞ ചടങ്ങിൽ RSS ൻ്റെ അജണ്ടയുടെ ഭാഗമായി വന്ദേ മാതരം മുഴുവൻ ചൊല്ലി.