Kerala
കാസർകോട് കെഎസ്‍യുവിനെതിരെ യൂത്ത് കോൺഗ്രസും; ജവാദ് പുത്തൂർ എസ്എഫ്ഐക്ക് വോട്ട് വിറ്റെന്ന് ആരോപണം
കാസർകോട്: കാസർകോട് കെഎസ്‍യുവിനെതിരെ യൂത്ത് കോൺഗ്രസും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എസ്എഫ്ഐക്ക് വോട്ട് വിറ്റെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രംഗത്തെത്തി.
കെഎസ്‌യു കൗൺസിലർമാരെ സ്വാധീനിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ വോട്ടെടുപ്പിൽ നിന്ന് പിന്മാറ്റിയെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ എബ്രഹാമിന്റെ പരാതി. ഇതിന് പുറമെ കൗൺസിലർമാരെ കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ ചോർത്തി നൽകിയെന്നും വഴിനീളെ വാഹനം തടഞ്ഞ് എസ്എഫ്ഐക്കാർ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.
കെപിസിസിക്കും ഡിസിസിക്കും മാർട്ടിൻ എബ്രഹാം നൽകിയ പരാതിയുടെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.