Kerala
ഗണേഷ് കുമാർ വഴിയിൽ തടഞ്ഞുനിർത്തി ശകാരിച്ച KSRTC ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞു വീണത് പൊൻകുന്നം ഡിപ്പോയിലെ ജീവനക്കാരൻ; സംഭവം പൂതക്കുഴിയിൽ
മന്ത്രി കെ ബി ഗണേഷ് കുമാർ വഴിയിൽ തടഞ്ഞുനിർത്തി ശകാരിച്ച KSRTC ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.
സർവീസിനിടെ ഇന്ന് ബസ്സിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവർ ജയ്മോൻ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് സഹപ്രവർത്തകർ അറിയിച്ചു.
ഇന്നലെയാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫ്, സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ഇവരെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാർ ശകാരിക്കുകയും ചെയ്തിരുന്നു.