Kerala

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിങുമായി കെഎസ്ഇബി

Posted on

കൊച്ചി: കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്.

ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുൻപുതന്നെ വടക്കൻ ജില്ലകളിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു.

എന്നാൽ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നുമാണ് ­കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം.

ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ ഉണ്ടായേക്കാമെന്നും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version