Kottayam

അല്ലപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ .വൈദ്യുതി തൂണിന്റെ താങ്ങ് കമ്പിയിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നു

Posted on

പാലാ വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ വൈദ്യുതി തൂണിന്റെ താങ്ങ് കമ്പിയിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നു.ഇന്നലെ മുതൽ തീ കത്തിയാണ് വൈദ്യുതി പ്രവഹിക്കുന്നത് .നാട്ടുകാർ വൈദ്യുതി ഭവനിൽ വിളിച്ചു പറഞ്ഞിട്ട് ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല .

അല്ലപ്പാറയിൽ ആൻസ് ബേക്കറിയിലേക്കു തിരിയുന്ന ഭാഗത്തെ വൈദ്യുതി തൂണാണ് അപകടാവസ്ഥയിൽ നിൽക്കുന്നത് .തൂണിന്റെ താങ്ങ് കമ്പി പ്രധാന വയറിൽ മുട്ടിയാണ് വൈദ്യുതി പ്രവഹിക്കുന്നതും തീപ്പൊരി ചിതറുന്നതും .

രാത്രിൽ തീപ്പൊരി വ്യക്തമായി കാണാമായിരുന്നു .പകലും ഇപ്പോൾ കാണാനാവുന്നുണ്ട് .ഇത് മൂലം നാട്ടുകാർ ആകെ ഭീതിയിലാണ് .നട്ടുവഴിയിലെ കാൽ നദ യാത്രികറം ഭീതിയിലാണ് .വൈദ്യുതി വകുപ്പ് അധികാരികൾ നിഷ്ക്രിയത വെടിഞ്ഞ് നാട്ടുകാർക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version