Kerala
കെ റെയില്‍ വരില്ല: പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമരസമിതി
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കു വഴിയൊരുക്കിയ കെ. റെയില്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കിയതോടെ മാടപ്പള്ളിയില്‍ ആഘോഷം.
കെ. റെയില്‍ സമിതിയുടെ സമരപ്പന്തലില്‍ ലഡുവും പായസവും വിതരണം ചെയ്താണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ആഹ്ലാദ സൂചകമായി സമരസമിതിയുടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു. നിയുക്ത എംഎല്‍എ വിനു ജോബും സ്ഥലത്തെത്തി ആഘോഷങ്ങളില്‍ പങ്കെടുത്തു.
നിരവധി പേരാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി സമരസമതിയുടെ പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സമരം ആരംഭിച്ചതിന്‍റെ 1,490 -ാം ദിവസമാണ് പദ്ധതി പിന്‍വലിച്ചുള്ള അറിയിപ്പ് എത്തുന്നത്.