Kerala

കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില്‍ യുവാവ് കസ്റ്റഡിയില്‍. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Posted on

കോഴിക്കോട്ട് ചാരിറ്റി തട്ടിപ്പ് കേസില്‍ യുവാവ് കസ്റ്റഡിയില്‍. മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ നൈസാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കല്ലുരുട്ടിയില്‍ എസ്എംഎ ബാധിച്ച കുട്ടികളുടെ പേരില്‍ പിരിവ് നടത്തി പിരിച്ച പണം കുടുംബത്തിന് നല്‍കിയില്ലെന്നാണ് പരാതി.

മുക്കത്തെ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാതുക സമാഹരിക്കുന്നതിന് വേണ്ടി നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിരിവുകള്‍ നടന്നിരുന്നത്. ഇതിനിടെ ഈ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ, നൈസാമും സംഘവും പിരിവ് നടത്തുകയായിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി അന്വേഷണം നടത്തിയപ്പോഴാണ് തങ്ങളെ അറിയിക്കാതെ പിരിവുകള്‍ നടക്കുന്ന കാര്യവും, പിരിച്ചുകിട്ടിയ ലക്ഷങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയ കാര്യവും പുറംലോകമറിയുന്നത്.

പിന്നാലെ മുക്കം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നൈാസാമിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കമ്മിറ്റിയിലുള്ള ഒരു അംഗത്തിന്റെ അനുവാദം ചോദിച്ചിരുന്നെന്നും നിയമവിധേയമായാണ് താൻ പിരിവ് നടത്തിയതെന്നുമാണ് നൈസാമിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version