Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Posted on

തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുന്നണിയിൽ പ്രശ്നങ്ങളില്ല. അസംതൃപ്തരായ ആളുകൾ മുന്നണിക്കകത്ത് ഉണ്ടാകില്ല.

സ്വർണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ  പറഞ്ഞു.

മുന്നണിയിൽ ഭിന്നത ഉണ്ടെന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. തർക്കം ഉണ്ടായിട്ടില്ല, അവർ അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഘടകകക്ഷികളായ എല്ലാവരുമായി ആലോചിക്കും. അവരുടെ അഭിപ്രായങ്ങൾ തേടുമെന്ന് അദേഹം പറഞ്ഞു. മുന്നണിയിൽ അസംതൃപ്തരായ ആളുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് പ്രാഥമിക കടമ. അത് നിറവേറ്റുമെന്ന് അദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version