Kerala
കോട്ടയത്ത് യു ഡി എഫ് സീറ്റ് വിഭജനത്തിൽ തർക്കം മുറുകുന്നു
കോട്ടയത്ത് പ്രതിസന്ധിയിലായി കോൺഗ്രസ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ ചർച്ച വഴിമുട്ടി യു ഡി എഫ്.
ഒരു സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ അത് നല്കാൻ കഴിയില്ല എന്നാണ് കോൺഗ്രസിന്റെ ഭാഗം.
ചങ്ങനാശ്ശേരി നഗരസഭയിലും, പായിപ്പാട് പഞ്ചായത്തിലും സീറ്റ് തർക്കം നിലനിൽക്കുന്നുണ്ട്.
കോൺഗ്രസ് നിലപാടിൽ ലീഗിന് അതൃപ്തി ഉണ്ട്.