Kerala
കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ മരിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുക ആയിരുന്ന ബസിൽ ആണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.