Kerala
കോട്ടയം മാണിക്കുന്നത്തെ കൊലപാതകം ലഹരി ഇടപാടിനെ ചൊല്ലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഇന്നലെ രാത്രി നടന്ന സംഭവത്തിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം കൊല്ലപ്പെട്ട ആദർശിന് ഒപ്പം എത്തിയത് കഞ്ചാവ് കേസ് പ്രതിയായ റോബിൻ ജോർജ് ആണെന്നുള്ള വിവരങ്ങളും പുറത്ത് വന്നു.
കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ പ്രതിയാണ് റോബിൻ. മരിച്ച ആദർശും പൊലീസ് കസ്റ്റിഡിയിലുള്ള അഭിജിത്തും ലഹരി കേസുകളിൽ പ്രതിയാണ്.