Sports

കോരുത്തോട് സ്‌കൂളിലെ കായീക അധ്യാപകൻ മരുന്നിന്റെ ആശാൻ ;കടുത്ത ആരോപണവുമായി മുൻ കായീക ആചാര്യൻ കെ പി തോമസ് മാഷ്

Posted on

കോട്ടയം: കായിക മേളയിലെ കോരുത്തോട് സ്കൂളിന്‍റെ പ്രായതട്ടിപ്പ് വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ കെ പി തോമസ്. പ്രായതട്ടിപ്പ് കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്നും നിലവിലെ കായിക അധ്യാപകൻ മരുന്നിന്‍റെ ആശാൻ ആണെന്നും കെപി തോമസ് പറഞ്ഞു.

പലതവണ ആരോപണങ്ങൾ നേരിട്ടിട്ടുള്ള ആളാണ്. മാനേജ്മെന്‍റിലെ ചിലർക്കും ഇതിൽ പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വരും നാളുകളിൽ ഈ ആരോപണം ളയീക രംഗത്ത് വൻ ചർച്ചയായേക്കും.

പുറത്ത് നിന്ന് കുട്ടികൾ വരുന്നതിന് എതിരല്ല. വരുന്നവരുടെ പ്രായം കൃത്യമായിരിക്കണം. ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൃത്യമായി ഇടപെട്ട വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കോരുത്തോട് സ്കൂളിന് മുമ്പ് പ്രശസ്തി കിട്ടിയത് കൃത്രിമം കാണിച്ചിട്ടല്ലെന്നും കെ പി തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version