Kerala
കോന്നിയിൽ വീട്ടിലേക്ക് പുലി ഓടിക്കയറി
പത്തനംതിട്ട : വീട്ടിലേക്ക് പുലി ഓടിക്കയറി. സംഭവം പത്തനംതിട്ട കോന്നി കലഞ്ഞൂർ പുമരുതിക്കുഴിയിലാണ് പുലി വീട്ടിലേക്ക് ഓടിക്കയറിയത്. വളർത്തുനായയെ പിന്തുടർന്നാണ് പൊന്മേലില്‍ രേഷ്മയുടെ വീട്ടിലേക്ക് പുലി ഓടിക്കയറിയത്. ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിച്ചേർന്നു. പരിശോധനയെ തുടർന്ന് കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വീട്ടില്‍ കയറിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പുലിയിറങ്ങിയ സ്ഥലത്ത് കൂട് സ്ഥാപിക്കും എന്ന് വനം വകുപ്പ് അറിയിച്ചു.
ചീഫ് വൈല്‍ഡ് വാർഡന്റെ നിർദ്ദേശം കിട്ടിയാല്‍ പ്രദേശത്ത് കുട് സ്ഥാപിക്കും എന്നാണ് പറയുന്നത്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം നല്‍കി.