Kerala

ക്ഷേത്രോത്സവത്തിലെ ആർഎസ്എസ് ഗണഗീതം; വിശദീകരണം തേടി ദേവസ്വം ബോർഡ്

Posted on

കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ തിരുവതാംകൂറ് ദേവസ്വം ബോർഡ് വിശദീകരണം തേടി. ക്ഷേത്രോപദേശക സമിതിയോടാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്. എന്നാൽ ക്ഷേത്രത്തിൽ ആലപിച്ചത് ഗണഗീതമല്ലെന്നും ദേശഭക്തി​ഗാനമാണെന്നും ഉപദേശക സമിതി അറിയിച്ചു.

കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം നടക്കുന്നതിനിടിയിലാണ് സംഭവം. ഉപദേശക സംഘത്തിലെ തന്നെ അം​ഗമായ അഖിലിൻ്റെ പരാതിയിലാണ് നടപടി. വഴിയിൽ കെട്ടിയ കൊടികൾ ആർഎസ്എസിൻ്റെ കൊടിയാണെന്ന വിമർശനം നിലനിന്നിരുന്നു. എന്നാൽ കെട്ടിയത് കൊടിയല്ലെന്നും പട്ടാണെന്നുമായിരുന്നു ക്ഷേത്രോപദേശക കമ്മിറ്റിയുടെ മറുപടി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version