Kerala
ജീവിച്ചിരുന്നപ്പോള്‍ പൊതിച്ചോര്‍ നല്കിയ സഖാവ്, മരണാനന്തരം ഹൃദയവും; ഐസകിന് ആദരാഞ്ജലി നേര്‍ന്ന് വി കെ സനോജ്
കൊച്ചി: ‘ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്കി യാത്രയാവുകയാണ്…’
കൊല്ലം സ്വദേശി ഐസക് ജോര്‍ജിനെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കുറിച്ച വാക്കുകളാണിത്.
റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന് ഏലിയാസിന് നല്‍കുകയായിരുന്നു.
കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി.