India
കൊൽക്കത്തയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
കൊൽക്കത്ത: കൊൽക്കത്തയിൽ 5.7 തീവ്രത രേഖപ്പെടുത്തി ഭൂചലനം ഉണ്ടായി. ബംഗ്ലദേശിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്.
ഭൂകമ്പമാപിനിയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗ്ലദേശിലുണ്ടായത്. ഭൂചനത്തെ തുടർന്ന്, കൊൽക്കത്ത നഗരത്തിലെ വീടുകളിലെ വസ്തുക്കൾ ചലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ ജനങ്ങൾ വീടുകളിൽനിന്നും ഓഫിസുകളിൽനിന്നും ഇറങ്ങിയോടി തുറസ്സായ സ്ഥലങ്ങളിലേക്ക് മാറി.
ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.