Kerala
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് കൊടിക്കുന്നില്‍
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ രാജിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാന്‍ പാടില്ല. ഈ സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ. കടകള്‍ ആക്രമിച്ചിട്ടില്ല. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന സമരത്തെ അപേക്ഷിച്ച് സമാധാനപരമായ സമരമാണ് ഇന്നലെ നടന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തിയിട്ടില്ല.
ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രി പോകേണ്ടവര്‍, അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ക്കൊക്കെ പൊലീസുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാമായിരുന്നുവെന്നും പോകേണ്ട സ്ഥലങ്ങളിലേക്ക് പൊലീസ് വാഹനത്തില്‍ ഇവരെ എത്തിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.