Kerala
മെട്രോ അങ്കമാലിയിലേക്ക്; വിശദ പദ്ധതി രേഖ മാര്‍ച്ചില്‍
കൊച്ചി: അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖ മാര്‍ച്ച് പകുതിയോടെ തയാറാവുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്നാഥ് ബെഹറ.
കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട് സിറ്റിയിലേക്ക് നീട്ടുന്നതിന് അംഗീകാരമായെന്ന് ബെഹ്റ അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ചെമ്പ് മുക്കിലും പടമുകളിലും സ്റ്റേഷന് നിര്‍മ്മിക്കാന്‍ സ്ഥലം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.